2019 October 23 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

പാപ്പുവ ന്യൂ ഗ്വിനിയയില്‍ കൂട്ടക്കൊല

 

പോര്‍ട്ട് മോര്‍സ്‌ബെ: പസഫിക് സമുദ്രത്തോടു ചേര്‍ന്ന പാപ്പുവ ന്യൂ ഗ്വിനിയയില്‍ ഗോത്രവര്‍ഗക്കാര്‍ തമ്മിലെ പകയ്ക്കിരയായി രണ്ടുദിവസത്തിനിടെ കൊല്ലപ്പെട്ടത് 23 പേര്‍.
ഞായറാഴ്ച മുനിമ ഗ്രാമത്തില്‍ മൂന്നു സ്ത്രീകളുള്‍പ്പെടെ ഏഴു പേരും തിങ്കളാഴ്ച ഹെല പ്രവിശ്യയില്‍ 16 സ്ത്രീകളും കുട്ടികളും കൂട്ടക്കൊലയ്ക്കിരയായി.
ഇതില്‍ രണ്ടു ഗര്‍ഭിണികളും 15 വയസില്‍ താഴെയുള്ള എട്ടു കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ‘ദ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ടു ചെയ്യുന്നു.
തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് രണ്ടാമത്തെ ആക്രമണം നടന്നത്. തോക്കുകളും കത്തിയും ഉയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏഷ്യയിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നാണിത്. ഇവിടുത്തെ 40 ശതമാനം ആളുകളും ദിവസം ഒരു ഡോളര്‍ മാത്രം വരുമാനമുള്ളവരാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.