
സ്നേഹത്തിന്ന് മാത്രമല്ല കണ്ണുംകാതുമില്ലാത്തത്. കൈക്കൂലിക്കും അഴിമതിക്കുമില്ല പകലും രാത്രിയും. രക്തം പുരളാത്ത കൈകള്‍ ഇന്ന് വെളുത്ത കാക്കകളെപ്പോലെയാണ്. എല്ലാവരും മാറിമാറി ഗോളടിക്കുന്നു. സൗമ്യമാരുടെയും ജിഷമാരുടെയം ആത്മാക്കള്‍ ചുപ്പുനാടകള്ക്കിടയില് ചുറ്റിപ്പറ്റി സഞ്ചരിക്കുന്നു. അവരുടെ ഘാതകര്‍ കുടുംബത്തോടൊപ്പം ഇന്നും അഭിമാനത്തോടെ അന്തസാര്‍ന്ന ജീവിതം നയിക്കുന്നു.
ഗോവിന്ദച്ചാമിമാരും അമീറുമാരും ഡമ്മികളല്ലെന്ന് ആരറിഞ്ഞു. അന്ധനെപ്പോലെ വഴി തപ്പിത്തടഞ്ഞു നടക്കുന്ന ഏതൊരു കേസും കെട്ടിവലിക്കപ്പെടുന്ന പട്ടമാണെന്ന വസ്തുത ഏതൊരു പൊലിസുകാരനും അറിയും. രാഷ്ട്രീയം കാര്യലാഭത്തിനുവേണ്ടിയുളള മട്ടുപാവായി പരിണമിച്ചിരിക്കുന്നു. ഈ കുളി മുറിയില്‍ എല്ലാവരും നഗ്നരത്രെ.