2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പാനസോണിക്ക് ടി 44, ടി 30 സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി

കൊച്ചി: സാങ്കേതിക വിദ്യാരംഗത്തെ മുന്‍നിരക്കാരായ പാനസോണിക് ഇന്ത്യ ചെറുകിട പട്ടണങ്ങളെ ലക്ഷ്യമിട്ട് ടി44, ടി30 എന്നീ രണ്ടു പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലിറക്കി. ആന്‍ഡ്രോയ്ഡ് 6.0 ഓപ്പറേറ്റിങ് സിസ്റ്റവുമായി 2400 എം.എ.എച്ച് ബാറ്ററിയാണ് ടി44 ല്‍ ഉള്ളത്.
രണ്ടു ഫോണുകളും നാല് ഇഞ്ച് ഡബ്ലിയു.വി.ജി.എ ഡിസ്‌പ്ലേയുമായാണ് എത്തുന്നത്. 1.3 ഗിഗാ ഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ പ്രോസസ്സറും അഞ്ച് എം.പി പിന്‍ കാമറയും രണ്ട് എം.പി ശേഷിയുള്ള മുന്നിലെ കാമറയും ഇരു ഫോണുകളുടേയും സവിശേഷതയാണ്.
ടി44 ന് 4,290 രൂപയും ടി30 ന് 3,290 രൂപയുമാണ് വില. ടി 30 ആന്‍ഡ്രോയ്ഡ് 5.1 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണു പ്രവര്‍ത്തിക്കുന്നത്. ബാറ്ററി 1400 എം.എ.എച്ചുമാണ്.
ബ്ലൂ ടൂത്ത്, വൈ-ഫൈ, ജി.പി.എസ്, എഫ്.എം തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇരു ഫോണുകളിലുമുണ്ട്. ടി 44 ഒരു ജി.ബി റാമും, 8 ജി.ബി. ഇന്റേണല്‍ മെമ്മറിയും 32 ജി.ബി വരെ ഉയര്‍ത്താനുള്ള ശേഷിയുമായാണ് എത്തുന്നത്.
ടി30 ആകട്ടെ 512 എം.ബി റാമും നാല് ജി.ബി ഇന്റേണല്‍ മെറ്ററിയും 32 ജി.ബി വരെ മെറ്ററി ഉയര്‍ത്താനും സാധിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.