2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

പാണ്ഡ്യക്കും രാഹുലിനും സസ്‌പെന്‍ഷന്‍; അന്വേഷണത്തിന് ശേഷം ഭാവി കാര്യങ്ങള്‍

 

ടി.വി ഷോയില്‍ അശ്ലീല പരാമര്‍ശം നടത്തിയതിന് ഹര്‍ദിക് പാണ്ഡ്യയേയും കെ.എല്‍ രാഹുലിനെയും ബി.സി.സി.ഐ സസ്‌പെന്‍ഡ് ചെയ്തു. നേരത്തെ രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക് എന്നായിരുന്നു ബി.സി.സി.ഐ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് സസ്‌പെന്‍ഷന്‍ ആക്കുകയായിരുന്നു.
അന്വേഷണങ്ങള്‍ക്ക് ശേഷം ബാക്കിയുള്ള കാര്യത്തില്‍ തീരുമാനമാകുമെന്നാണ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്.
സിഡ്‌നിയില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇരുവര്‍ക്കും കളിക്കാന്‍ കഴിയില്ല. അന്വേഷണം അവസാനിക്കുന്നത് വരെ രാജ്യാന്തര, സംസ്ഥാന ടൂര്‍ണമെന്റുകളിലും ഇരുവര്‍ക്കും കളിക്കാനാകില്ല.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇരുവരും മാപ്പു പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ എന്ത് പിഴയാണ് ഇവര്‍ക്കെതിരേ ചുമത്തുക എന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.