2019 February 24 Sunday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

പാണാവള്ളിയിലെ മൃഗാശുപത്രി കെട്ടിടനിര്‍മാണം അവസാനഘട്ടത്തില്‍

പൂച്ചാക്കല്‍: പാണാവള്ളി ഗ്രാമപഞ്ചായത്തിന്റെ പുതിയ മൃഗാശുപത്രി കെട്ടിടം നിര്‍മാണം അവസാന ഘട്ടത്തില്‍. ഉദ്ഘാടനം ഉടന്‍ നടക്കും. ലാബ് പരിശോധന ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തില്‍ വരും. പാണാവളളി നീലംകുളങ്ങരയിലാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ54 ലക്ഷത്തോളം രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മാണം നടക്കുന്നത്. മൃഗങ്ങളുടെ രക്തം, മൂത്രം,ചാണകം തുടങ്ങിയവയും തൊലിപ്പുറമെയുള്ള രോഗങ്ങള്‍ പരിശോധിക്കുന്നതിനും ലാബ് സൗകര്യം ഇവിടെയുണ്ടാകുമെന്നതാണ് പ്രത്യേകത.
നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിയില്‍ ഇത്തരം സൗകര്യങ്ങള്‍ ഫലപ്രദമല്ല.ചെറിയ മൃഗങ്ങള്‍ക്കുള്ള ഓപ്പറേഷന്‍ തിയറ്റര്‍,മരുന്നുകളുടെയും മറ്റു സാധനങ്ങളുടെയും ശേഖരണകേന്ദ്രം,ഡോക്ടര്‍ക്കുള്ള മുറി,വരുന്നവര്‍ക്ക് വിശ്രമിക്കാനും മൃഗങ്ങളെ കെട്ടാനുമുള്ള സൗകര്യം, ശുചിമുറി തുടങ്ങിയവയാണ് പുതിയ കെട്ടിടത്തില്‍ ക്രമീകരിച്ചിരിക്കുന്നത് മാസവസാനം ഉദ്ഘാടനം നടത്തുവാനാണ് തീരുമാനം..പഴകി ജീര്‍ണിച്ച വാടകകെട്ടിടത്തിലാണ് നിലവില്‍ മൃഗാശുപത്രി പ്രവര്‍ത്തിക്കുന്നത്. കെട്ടിട നിര്‍മാണം പൂര്‍ത്തിയായ ശേഷം വൈദ്യുതികരണ, ജലവിതരണ സംവിധാനങ്ങള്‍ ഒരുക്കുകയാണ്. സിമന്റ് പ്ലാസ്റ്ററിങ്, ടൈല്‍സുകള്‍ സ്ഥാപിക്കല്‍ എന്നിവ നടന്നു., പെയിന്റിങ് തുടങ്ങിയവയാണ് പിന്നീടുള്ളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.