2018 February 21 Wednesday
നിങ്ങളുടെ മൂല്യങ്ങളില്‍ നിങ്ങള്‍ക്ക് വ്യക്തതയുണ്ടെങ്കില്‍ തീരുമാനങ്ങളെടുക്കാന്‍ നിങ്ങള്‍ക്ക് എളുപ്പമാണ്.
റോയ് ഇ. ഡിസ്‌നി

പാഠം 2 താജ്മഹല്‍

സുഹ്‌റ പടിപ്പുര

പ്രിയപ്പെട്ട കുട്ടികളേ, 

താജ്മഹല്‍ നിര്‍മിച്ചത്
ഷാജഹാന്‍ ചക്രവര്‍ത്തിയല്ല,
അത് മുംതാസ് മഹലിന്റെ
ഓര്‍മക്കായി നിര്‍മിച്ചതുമല്ല,
വെണ്ണക്കല്ലില്‍ കൊത്തിയ
പ്രണയ സ്മാരകമെന്നും,
ലോകാത്ഭുതങ്ങളില്‍
ഒന്നാണതെന്നും
ആരോ നമ്മളെ പറഞ്ഞു
പറ്റിച്ചതാണ്…
ഈജിപ്തില്‍നിന്ന്
ഡല്‍ഹിയിലെ മദ്‌റസയില്‍
പഠിപ്പിക്കാന്‍ വന്നയാളായിരുന്നു
ഉസ്താദ് ഈസയെന്ന്
നമുക്കിനി തിരുത്തി വായിക്കാം…
ഇരുപതിനായിരം തൊഴിലാളികള്‍,
ഇരുപത്തൊന്നു വര്‍ഷം
അതിനുവേണ്ടി പണിയെടുത്തിട്ടുമില്ല.
(ഉണ്ടെങ്കില്‍ അവര്‍ പറയട്ടെ)
പ്രിയപ്പെട്ട കുട്ടികളേ,
താജ്മഹല്‍ പിന്നെ എന്താണെന്ന്
നിങ്ങള്‍ ചോദിക്കരുത്,
അത് ഉന്നതര്‍ തീരുമാനിക്കും..
അതുവരെ
താജ്മഹലിനെക്കുറിച്ച്
ആരും ഒരക്ഷരം മിണ്ടരുത്…!!

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.