2019 December 06 Friday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

പാടശേഖരങ്ങള്‍ വരണ്ടുണങ്ങുന്നു

മാള: പുത്തന്‍ചിറ പഞ്ചായത്തിലെ വില്യമംഗലം നൂറേക്കര്‍ പാടശേഖരം വെള്ളമെത്താതെ വരണ്ടുണങ്ങുന്നു. പുത്തന്‍ചിറയില്‍ പാടശേഖരങ്ങളിലെ നെല്‍കൃഷി വെള്ളമില്ലാതെ ഉണങ്ങുന്നത് പതിവായിട്ടും അധികൃതര്‍ കാര്‍ഷിക സഹായം നല്‍കുന്നില്ലന്ന് ആക്ഷേപമുണ്ട്. പുത്തന്‍ചിറ പഞ്ചായത്ത് വില്യമംഗലം പാടശേഖരമാണ് വെള്ളമെത്താതെ വരണ്ടുണങ്ങുന്നത്. ഇവിടെ96 ഏക്കറിലാണ് കൃഷി ചെയ്തിട്ടുള്ളത്. 

സമീപത്തെ ജലാശയത്തില്‍ നിന്നും വെള്ളം മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്ത് എടുത്താണ് ഇപ്പോള്‍ പാടശേഖരത്തില്‍ എത്തിക്കുന്നത്. പൊന്‍മണി, മട്ട ത്രിവേണി, കുറുവ എന്നീ ഇനങ്ങളാണ് വിതച്ചിട്ടുള്ളത്. വലിയ പ്രതീക്ഷയോടെയാണ് ഇവിടെ കര്‍ഷകര്‍ കൃഷി ചെയ്തത്. എന്നാല്‍ ഇവ വെള്ളമില്ലാതെ നാശം നേരിടുമെന്നാണ് കര്‍ഷകര്‍ ഭയപ്പെടുന്നത്. കാര്‍ഷിക നാശം നേരിടുന്നവര്‍ക്ക് യഥാസമയം സഹായം നല്‍കുവാന്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.