2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

പാചക വാതക വില വര്‍ധിച്ചു

 

ന്യൂഡല്‍ഹി: പെട്രോളിന് പിന്നാലെ പാചക വാതകത്തിനും കേന്ദ്ര സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 30 രൂപയുടെ വര്‍ധനയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. അതേസമയം, ഡീസല്‍ വിലയിലും കുതിച്ചുകയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ഇന്ധന വിലയില്‍ വന്‍വര്‍ധനവിന് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മൂന്ന് മാസത്തിനുള്ളില്‍ പാചക വാതകത്തിനുണ്ടാകുന്ന മൂന്നാമത്തെ വിലവര്‍ധനവാണ് ഇത്. അന്താരാഷ്ട്ര മാര്‍ക്കറ്റ് വിലക്കുപുറമെ ജി.എസ്.ടികൂടി ഉള്‍പ്പെയുള്ളവയും സിലിണ്ടറിനുമേല്‍ ഉപഭോക്താക്കള്‍ നല്‍കണം. കഴിഞ്ഞ ജൂലൈയില്‍ 2.71 രൂപയും ഓഗസ്റ്റില്‍ 1.76 രൂപയും വില വര്‍ധിച്ചിരുന്നു.
ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതകത്തിന് സിലിണ്ടറിന് 30 രൂപ കൂടി 812.50 രൂപയാണ്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 47 രൂപ കൂടി 1410.50 രൂപയായിട്ടുണ്ട്. ഡീസല്‍ വിലയില്‍ 28 പൈസയുടെ വര്‍ധനവുമായി 70.21 രൂപയായിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.