
നീലേശ്വരം: വീട്ടിലെ പാചക ഗ്യാസ് സിലിണ്ടര്‍ ലീക്കായി. വന്‍ ദുരന്തം ഒഴിവായി. കാര്യങ്കോടിലെ റിട്ട. എസ്.ഐ സഹദേവന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സിലിണ്ടറിന്റെ മുകള്‍ഭാഗത്ത് ദ്വാരം വീണതിനെ തുടര്‍ന്നന്നാണ് ഗ്യാസ് ചോര്‍ന്നത്. ഉടന്‍ കാഞ്ഞങ്ങാടുനിന്ന് ലീഡിങ് ഫയര്മാന് എന്‍. അശോകന്റെ നേതൃത്വത്തില്‍ അഗ്നിശമന സേന എത്തി പരിശോധിച്ചപ്പോഴാണ് ദ്വാരം ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് എം സാന്റ് ഉപയോഗിച്ച് സിലിണ്ടറിന്റെ ദ്വാരം അടച്ച ശേഷം നീലേശ്വരം എച്ച്.പി ഗോഡൗണില്‍ എത്തിച്ച ശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്നു വിട്ടു. ഏകദേശം അഞ്ചു മണിക്കൂറോളം പണിപ്പെട്ടാണ് ഗ്യാസ് സിലിണ്ടറില്‍നിന്ന് ഒഴിവാക്കിയത്. സേന അംഗങ്ങളായ ഫയര്മാന് ഡ്രൈവര്‍ ലതീഷ് കയ്യൂര്‍, വി.എന്‍ വേണുഗോപാല്‍, അനു, ഉണ്ണി, ഹോം ഗാര്‍ഡ് നാരായണന് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.