2019 July 15 Monday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

പാചകവാതക വിലയും കുത്തനെ കൂട്ടി

ന്യൂഡല്‍ഹി: പെട്രോള്‍,ഡീസല്‍ വിലവര്‍ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചകവാതക വിലയും കുത്തനെ കൂട്ടി. സബ്‌സിഡിയുള്ള ഗാര്‍ഹിക സിലിണ്ടര്‍ ഒന്നിന് 23 രൂപയും വാണിജ്യ സിലിണ്ടറിന് 38 രൂപയും കൂടും. പെട്രോളിനും ഡീസലിനും വിലകൂട്ടിയതിനു പിന്നാലെയാണു പാചകവാതകത്തിനും കേന്ദ്രസര്‍ക്കാര്‍ വിലകൂട്ടിയത്. പെട്രോളിന് 2.58 രൂപയും ഡീസലിന് 2.26 രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചെന്ന് കാട്ടിയാണ് തീരുമാനം. മെയ് ആദ്യം പാചകവാതക സിലിണ്ടറിന് 18 രൂപ കൂട്ടിയിരുന്നു. ഹോട്ടല്‍ ഭക്ഷണം, ഫോണ്‍ ബില്ല്, ഇന്റര്‍നെറ്റ്, സിനിമ, ആരോഗ്യരംഗം,ബാങ്കിടപാടുകള്‍ എന്നിവയിലെല്ലാം നിരക്കുകള്‍ പുതുക്കിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ പാചകവാതക വില കൂട്ടിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.