2020 February 26 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പാചകവാതക വിലക്കയറ്റം; മുസ്‌ലിം ലീഗ് പ്രകടനങ്ങള്‍ ഇന്ന്

 

കോഴിക്കോട്: പാചകവാതക വില കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാരിന്റെ തീവെട്ടിക്കൊള്ളയ്‌ക്കെതിരേ മുസ്‌ലിം ലീഗ് സംസ്ഥാന വ്യാപകമായി ഇന്ന് പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ജനറല്‍ കെ.പി.എ മജീദ് ആഹ്വാനം ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ പെട്രോള്‍, ഡീസല്‍ വില വന്‍തോതില്‍ വര്‍ധിപ്പിച്ചിരുന്നു.
മോദിയും അമിത്ഷായും നേരിട്ടു നയിച്ചിട്ടും ഡല്‍ഹിയില്‍ ജനം തള്ളിയതിന്റെ പകപോക്കാന്‍ 150 രൂപയോളമാണ് ഒറ്റയടിക്ക് പാചകവാതക വില വര്‍ധിപ്പിച്ചത്. കുത്തക കോര്‍പറേറ്റ് കമ്പനികള്‍ക്കു ലാഭം വര്‍ധിപ്പിക്കാന്‍ സാധാരണക്കാരുടെ കീശ ചോര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനം അവസാനിപ്പിക്കണമെന്നും മജീദ് ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.