2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

പാക് വനിതയ്ക്ക് 13 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ പൗരത്വം ലഭിച്ചു

ഗുര്‍ദാസ്പൂര്‍: പാക് വനിതയ്ക്ക് നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ചു. താഹിറ ഹസൂരാണ് 13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഡെപ്യൂട്ടി കമ്മിഷണര്‍ പര്‍ദീപ് സഭര്‍വാളില്‍ നിന്നും പൗരത്വം ഏറ്റുവാങ്ങിയത്.
2003ല്‍ ഗുര്‍ദാസ്പൂരിലെ ക്വാദിയനിലെ മക്ബൂല്‍ അഹമ്മദിനെ താഹിറ വിവാഹം കഴിച്ചിരുന്നു. പൗരത്വത്തിന് ഇന്ത്യയില്‍ ഏഴു വര്‍ഷത്തെ സ്ഥിരം താമസം നിര്‍ബന്ധമായതിനാല്‍ ആ സമയം വരെ കാത്തിരുന്നു. ഒടുവില്‍ 2011ല്‍ ഇന്ത്യന്‍ പൗരത്വത്തിനായി 33 കാരിയായ താഹിറ അപേക്ഷ സമര്‍പ്പിച്ചു.
അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്ക് പഞ്ചാബ് സര്‍ക്കാരിന്റെ ശുപാര്‍ശയോടെ അപേക്ഷ സമര്‍പ്പിച്ചെങ്കിലും കാത്തിരിക്കാനായിരുന്നു വിധി.
പാകിസ്താനിലെ ഫൈസാബാദ് സ്വദേശിയായ താഹിറയ്ക്ക് താല്‍ക്കാലിക വിസ അനുവദിക്കാനും സര്‍ക്കാര്‍ തയാറായിരുന്നില്ല.തുടര്‍ന്ന് കാത്തിരിപ്പിനൊടുവിലാണ് ഇപ്പോള്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.