2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പാക് യുദ്ധവിമാനം ഹൈവേയില്‍; പരിശീലനത്തിന്റെ ഭാഗമെന്ന് അധികൃതര്‍

ഇസ്ലാമാബാദ്: പാകിസ്താന്‍ വ്യോമസേനയുടെ പരിശീലനത്തിന്റെ ഭാഗമായി പ്രധാനപ്പെട്ട ഹൈവേയിലൊന്ന് അടച്ചു. യുദ്ധവിമാനങ്ങള്‍ റോഡില്‍ ഇറക്കുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായിട്ടാണ് ഹൈവേ അടച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

രണ്ട് ദിവസത്തെ പരിശീലനത്തിന്റെ ഭാഗമായി തലസ്ഥാനത്തേക്കും ലാഹോറിലേക്കുമുള്ള വാഹനങ്ങളെല്ലാം മറ്റ് വഴികളിലൂടെ തിരിച്ചുവിടുകയാണ്. അതേസമയം ഇത് ഉറി ആക്രമത്തിന്റെ പശ്ചാത്തലത്തിലുള്ള പരിശീലനമല്ലെന്നും ഇത് സ്ഥിരം പരിശീലനത്തിന്റെ ഭാഗമാണെന്നും അധികൃതര്‍ പറഞ്ഞു.

ഇത് വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന രീതിയാണെന്നും റെണ്‍വേയ്‌ക്കെന്തെങ്കിലും തകരാര്‍ സംഭവിച്ചാലോ റണ്‍വെ ലഭ്യമാകാതെ വന്നാലോ ഈ രീതിയാണ് സ്വീകരിക്കുകയെന്നും പാക് വ്യോമസേന വക്താവ് ജാവേദ് മുഹമ്മദ് അലി പറഞ്ഞു.

അതേസമയം ഉറി ആക്രമത്തിന് പിന്നാലെ ഇന്ത്യ തിരിച്ചടിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ പാകിസ്താന്‍ കനത്ത ജാഗ്രതയിലാണെന്ന് പാകിസ്താന്റെ മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.