2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പാക് കുടുംബത്തെ കുവൈത്ത് നാടുകടത്തി

റിയാദ്: ജിദ്ദയിലെ യു.എസ് കോണ്‍സുലേറ്റിനു സമീപം നടന്ന ചാവേര്‍ ആക്രമണത്തില്‍ ചാവേറായ പാകിസ്താന്‍ പൗരന്‍ അബ്ദുള്ള ഗുല്‍സാര്‍ഖാന്റെ കുടുംബത്തെ കുവൈത്ത് നാടുകടത്തി. ജിദ്ദയില്‍ കുടംബസമേതം താമസിച്ച് ഡ്രൈവര്‍ വിസയില്‍ തൊഴിലെടുക്കുന്നയാളാണ് ചാവേറായി പൊട്ടിത്തെറിച്ചതെന്ന് സഊദി ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.

ജിദ്ദയിലെ ചാവേര്‍ സ്‌ഫോടനത്തിനുശേഷം അതേദിവസം മദീനയിലും സഊദിയിലെ തന്നെ ഖതീഫിലും നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജി.സി.സി രാജ്യങ്ങള്‍ ഒന്നടങ്കം സുരക്ഷ കര്‍ശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കുവൈത്തിലും കര്‍ശനിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.  

ചാവേര്‍ ആക്രമണങ്ങളുടെയും ഭീകരാക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ ചില ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് വിസിറ്റ് പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നതിന് ഇഖാമ കാര്യ ഡിപ്പാര്‍ട്ട്‌മെന്റിന് കുവൈത്ത് സുരക്ഷാവകുപ്പുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പെരുന്നാളിന് തൊട്ടുമുന്‍പ് കുവൈത്തില്‍ ഐ.എസ് നടത്താന്‍ പദ്ധതിയിട്ടിരുന്ന ആക്രമണങ്ങള്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പരാജയപ്പെടുത്തുകയും നിരവധിപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.