2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

പാക് ഒറ്റപ്പെട്ടെന്ന നവാസ് ശരീഫിന്റെ പ്രസ്താവന നിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ്

ഇസ്‌ലാമബാദ്: പത്താന്‍കോട്ട്, മുംബൈ ഭീകരാക്രമണ കേസുള്‍പ്പെടെയുള്ള തീവ്രവാദ വിഷയങ്ങളില്‍ ശക്തമായ നടപടി കൈക്കൊള്ളാന്‍ പാക് പ്രധാനമന്ത്രി സൈന്യത്തോടും അന്വേഷണ ഏജന്‍സികളോടും നിര്‍ദേശിച്ചെന്ന വാര്‍ത്ത തെറ്റിധരിപ്പിക്കുന്നതും യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതുമാണെന്ന് പാക് പ്രധാനമന്ത്രിയുടെ ഒാഫിസ് അറിയിച്ചു.

പാക് പത്രം ഡോണ്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്.

ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യാ-പാക് ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയ പത്താന്‍കോട്ട് ആക്രമണത്തില്‍ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഊര്‍ജിതശ്രമം നടത്തണമെന്നും, റാവല്‍പിണ്ടിയിലെ ഭീകരവാദവിരുദ്ധ കോടതിയില്‍ അന്വേഷണം നിലച്ച മുംബൈ ഭീകരാക്രമണ കേസില്‍ വിചാരണ പുനരാരംഭിക്കണമെന്നും നവാസ് ശരീഫ് സൈന്യത്തോട് ആവശ്യപ്പെട്ടു എന്നാണ് പത്രവാര്‍ത്ത.

വാര്‍ത്ത കെട്ടിച്ചമച്ചതും ഭാവനയില്‍നിന്ന് എഴുതിയതുമാണെന്നാണ് പാക് പ്രധാനമന്ത്രിയുടെ ഓഫിസ് വക്താവ് പറഞ്ഞത്.

ഐഎസ്‌ഐയും പാക് സൈന്യവും രാഷ്ട്രത്തിന്റെ നയങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും
അത് തീവ്രവാദത്തിന് എതിരാണെന്നും വക്താവ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News