2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വസതി ബിരുദാനന്തര ബിരുദ കേന്ദ്രമാക്കുന്നു

ഇസ്‌ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ബിരുദാനന്തര ബിരുദ കേന്ദ്രമാക്കുന്നു. ഔദ്യോഗിക കെട്ടിടങ്ങള്‍ പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് വിദ്യഭ്യാസ വകുപ്പ് മന്ത്രി ഷഫാഖത്ത് മെഹമൂദ് പറഞ്ഞു.
പൊതു ജനങ്ങളുടെ പണം അനവാശ്യമായി ചെലവഴിക്കാത്ത രീതിയിലാവണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജീവിക്കേണ്ടത്. അതിനാലാണ് പ്രധാനമന്ത്രിയും ഗവര്‍ണര്‍മാരും ഔദ്യോഗിക വസതികളില്‍ താമസിക്കുന്നില്ലെന്ന് തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു വന്‍തുകയാണ് ഓരോ വര്‍ഷവും ചെലവഴിക്കുന്നത്. മുറിയിലെ പഞ്ചാബ് ഹൗസ് വിനോദ സഞ്ചാര സമുച്ചയമാക്കുമെന്നും കറാച്ചിയിലെയും ബലൂചിലസ്ഥാനിലെയും ഗവര്‍ണര്‍മാരുടെ ഔദ്യോഗിക വസതികള്‍ മ്യൂസിയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.