2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

പാകിസ്താന്‍ പരിശീലനം ലഭിച്ച 12 ബബര്‍ ഖല്‍സ തീവ്രവാദികള്‍ പഞ്ചാബിലേക്ക് കടന്നതായി റിപ്പോര്‍ട്ട്

ചണ്ഡീഗഢ്: പാകിസ്താനില്‍ പരിശീലനം നേടിയ 12 ബബര്‍ ഖല്‍സ തീവ്രവാദികള്‍ പഞ്ചാബിലേക്ക് കടന്നതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ തീവ്രവാദികള്‍ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടന്നതായാണ് വിവരം. വിവരത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊലിസ് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

ഒക്‌ടോബര്‍ 23 ന് അറസ്റ്റിലായ ഭീകരന്‍ കമാല്‍ദീപ് സിങ്ങിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഭീകരര്‍ പഞ്ചാബിലെത്തിയ വിവരം ലഭിച്ചത്. പാകിസ്താനില്‍ നിന്നും പരിശീലനം നേടിയ ഭീകരര്‍ വന്‍സായുധ സന്നാഹത്തോടെയാണ് അതിര്‍ത്തി കടന്നതെന്നും കമാല്‍ദീപ് വെളിപ്പെടുത്തിയിരുന്നു.

ഇതേ തുടര്‍ന്ന് ഡി.ജി.പിയുടെ നേതൃത്വത്തില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നു. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News