2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

പാകിസ്താന്‍ തീവ്രവാദം അവസാനിപ്പിച്ചാല്‍ ഇന്ത്യ നീരജ് ചോപ്രയാകുമെന്ന് സൈനിക മേധാവി

 

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാന്‍ പാകിസ്താന്‍ തയാറായാല്‍ ആ രാജ്യവുമായി സൗഹൃദം ശക്തമാക്കാന്‍ ഇന്ത്യ ഒരുക്കമാണെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത്. ഡല്‍ഹിയില്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ അനുമോദിക്കുന്ന ചടങ്ങിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റാവത്ത്.
അതിര്‍ത്തി കടന്നുള്ള തീവ്രവാദം പാകിസ്താന്‍ അവസാനിപ്പിച്ചാല്‍ ഇന്ത്യന്‍ പട്ടാളം അവരോട് നീരജ് ചോപ്രയെ പോലെ പെരുമാറുമെന്നും റാവത്ത് പറഞ്ഞു. ഗെയിംസില്‍ ഇന്ത്യക്കുവേണ്ടി ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ താരമാണ് നീരജ് ചോപ്ര. അതേ ഇനത്തില്‍ വെങ്കലം നേടിയ പാകിസ്താന്‍ താരം അര്‍ഷാദ് നദീമിന് വിക്ടറി സ്റ്റാന്‍ഡില്‍ നിന്ന സമയത്ത് നീരജ് ഹസ്ത ദാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രവൃത്തി സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പ്രശംസക്കും ഇടയാക്കിയിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.