2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

പാകിസ്താന്‍ ചാരസംഘടന ഐ.എസ്.ഐയുടെ മേധാവിയെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയുടെ മേധാവി ലഫ്.ജനറല്‍ റിസ്‌വാന്‍ അക്തറിനെ സ്ഥാനത്തുനിന്നും മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ട് ആഴ്ച്ചയ്ക്കുള്ളില്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.

ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സിന്റെ മേധാവിയായി 2014 സെപ്തംബറിലാണ് ചുമതലയേറ്റത്. സാധാരണനിലയില്‍ മൂന്ന് വര്‍ഷമാണ് ഐ.എസ്.ഐ മേധാവിയുടെ സേവന കാലാവധി. എന്നാല്‍ ഈ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കാതെ അക്തറിനെ നീക്കുമെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കറാച്ചി സൈനിക വിഭാഗം കമാന്‍ഡര്‍ ലഫ്.ജനറല്‍ നവീദ് മുഖ്താര്‍ ആയിരിക്കും അക്തറിന് പകരക്കാരനായി എത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്.

കറാച്ചിയില്‍ ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിച്ച അക്തറിന് അവിടെയുള്ള വെല്ലുവിളികളെക്കുറിച്ച് പൂര്‍ണ അറിവുള്ളതിനാല്‍ കറാച്ചിയിലേക്ക് നിയമിക്കപ്പെടാമെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.