2019 November 21 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

പാകിസ്താന്റെ ആവശ്യം തള്ളി ഐക്യരാഷ്ട്രസഭ

കശ്മീര്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ പാകിസ്താനോട് ബാന്‍ കി മൂണ്‍

യുണൈറ്റഡ് നേഷന്‍സ്: കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉയര്‍ത്താനുള്ള പാക്കിസ്ഥാന്‍ നീക്കങ്ങള്‍ക്കു തിരിച്ചടി. കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാക്കിസ്ഥാന്റെ തുടര്‍ച്ചയായ അഭ്യര്‍ഥനകള്‍ യുഎന്‍ സെക്രട്ടറി ജനറല്‍ തള്ളി.

കശ്മീരിനെ സംബന്ധിച്ചും അല്ലാതെയുമുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയും പാകിസ്താനും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. പാകിസ്താനിലേയും ഇന്ത്യയിലേയും സമാധാനത്തിന് ആവശ്യമാണത്. കശ്മീര്‍ വിഷയത്തില്‍ യു.എന്‍ ഇടപെടണമെങ്കില്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് അപേക്ഷ സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.