2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പാകിസ്താന്റെ ആണവ ചാവേറുകളെ കുറിച്ച് ഹിലരിക്ക് ആശങ്ക

വാഷിങ്ടണ്‍: പാകിസ്താനിന്റെ ആണവായുധങ്ങള്‍ തീവ്രവാദികള്‍ക്ക് ലഭിക്കുമോയെന്ന കാര്യത്തില്‍ യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് ആശങ്ക. ഫെബ്രുവരിയില്‍ വെര്‍ജിനിയയില്‍ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി നടത്തിയ അടച്ചിട്ട മുറിയിലെ 50 മിനുട്ട് ദൈര്‍ഘ്യമുള്ള ഓഡിയോയിലാണ്  പരാമര്‍ശമെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കംപ്യൂട്ടറില്‍ നിന്നാണ് ഇത് ചോര്‍ത്തിയത്.
പാകിസ്താനില്‍ തീവ്രവാദികള്‍ക്ക് സര്‍ക്കാരില്‍ സ്വാധീനമുണ്ടെന്നും അവര്‍ക്ക് ആണവായുധങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും ഹിലരി പറഞ്ഞു. ഇതുപയോഗിച്ച് തീവ്രവാദികള്‍ ആണവ ചാവേറുകളാകാനുള്ള ആശങ്കയാണ് ഹിലരി ഉന്നയിക്കുന്നത്.
ആണവ വിഷയത്തെ കുറിച്ച് സംസാരിക്കവെ റഷ്യ, ചൈന, പാകിസ്താന്‍, ഇന്ത്യ രാജ്യങ്ങളുടെ പേരെടുത്ത് ഹിലരി പരാമര്‍ശിക്കുന്നുണ്ട്.    
പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആണവായുധശേഖരം വര്‍ധിപ്പിക്കുന്നത് ഭയപ്പെടുത്തുന്നുവെന്നും ഹിലരി പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരേ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് കഴിഞ്ഞ ദിവസം പാക് പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ യു.എസ് ആശങ്കയോടെയാണ് ദക്ഷിണേഷ്യയെ നോക്കിക്കാണുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News