2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

പാകിസ്താനെ തരിപ്പണമാക്കി ഇംഗ്ലണ്ട്

 

ലണ്ടന്‍: പാകിസ്താനെതിരേയുള്ള രണ്ടാം ഏകദിനത്തിലും ഇംഗ്ലണ്ടിന് ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ 358 റണ്‍സെടുത്തു. പാക് ഓപണര്‍ ഇമാമുല്‍ ഹഖിന്റെ മികച്ച ഇന്നിങ്‌സാണ് പാകിസ്താന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 131 പന്ത് നേരിട്ട ഹഖ് 151 റണ്‍സാണ് സ്വന്തമാക്കിയത്. 52 റണ്‍സുമായി ആരിഫ് അലിയും തിളങ്ങി. 41 പന്തില്‍ നിന്ന് 41 റണ്‍സ് സ്വന്തമാക്കി ആരിഫ് അലിയും ബാറ്റിങ്ങില്‍ തിളങ്ങി. 10 ഓവറില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്‌സ് നാല് വിക്കറ്റ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് അനായാസം ലക്ഷ്യം മറികടന്നു.

44.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സെടുത്ത് ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. ജേസണ്‍ റോയിയുടെയും ജോണി ബയറിസ്റ്റോയുടെയും മികച്ച ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്. 55 പന്തില്‍ നിന്ന് ജേസണ്‍ റോയ് 76 റണ്‍സെടുത്തു. 93 പന്ത് നേരിട്ടാണ് ബയറിസ്റ്റോ 128 റണ്‍സ് സ്വന്തമാക്കിയത്. 36 പന്തില്‍ നിന്ന് ജോ റൂട്ട് 43 റണ്‍സും നേടി. 36 പന്ത് നേരിട്ട മൊയീന്‍ അലി 46 റണ്‍സ് നേടി. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര ഇംഗ്ലണ്ട് 2-0ത്തിന് മുന്നിലെത്തി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.