2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

പാകിസ്താനില്‍ 11 പട്ടാള മേധാവികളെ പിരിച്ചുവിട്ടു

ഇസ്‌ലാമാബാദ്: രണ്ടു മുതിര്‍ന്ന ജനറല്‍മാര്‍ ഉള്‍പ്പടെ 11 സൈനിക തലവന്‍മാരെ പാകിസ്താനില്‍ സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ടു. അഴിമതി തെളിയിക്കപെട്ടതിനാലാണ് ഇവരെ പിരിച്ചു വിടാന്‍ പാകിസ്താന്‍ സൈന്യം തീരുമാനിച്ചത്. പട്ടാള മേധാവി ജനറല്‍ റഹീല്‍ ശരീഫാണ് ഇക്കാര്യം അറിയിച്ചത്. ല്യൂറ്റനന്റ് ജനറല്‍, മേജര്‍ ജനറല്‍, മേജര്‍, അഞ്ച് ബ്രിഗേഡിയേസ്, മൂന്ന് കേണല്‍ എന്നിവരെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. അഴിമതി ആരോപണ വിധേയമായ രണ്ടു പട്ടാളക്കരെയും പിരിച്ചു വിട്ടിട്ടുണ്ട്.

പാകിസ്താന്റെ അഖണ്ഡതയ്ക്കും ഭദ്രതയ്ക്കും എല്ലാവരും ഉത്തരവാദിത്വ നിര്‍വഹണത്തിന് ബാധ്യസ്ഥരാണെന്ന് ജനറല്‍ റഹീല്‍ ശരീഫ് അറിയിച്ചു.
അതേസമയം മൊസാക് ഫോന്‍സകയില്‍ നിന്നും ചോര്‍ന്ന പനാമാ പേപ്പറില്‍ പ്രധാനമന്ത്രി നവാസ് ശരീഫ് രാജിവക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഈ സാഹചര്യത്തിന്‍ വീണ്ടും ശക്തമായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.