2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

പാകിസ്താനില്‍ ചാവേര്‍ ആക്രമണം; മരണം 20 ആയി

ഇസ്‌ലാമാബാദ്: പെഷവാറില്‍ തെരഞ്ഞെടുപ്പ് റാലിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. യക്തൂത്ത് പ്രദേശത്ത് അവാമി നാഷ്‌നല്‍ പാര്‍ട്ടിയുടെ റാലിയിലാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. സംഭവത്തില്‍ സ്ഥാനാര്‍ഥി ഹാറൂന്‍ ബിലൗറും കൊല്ലപ്പെട്ടിരുന്നു. 69 പേര്‍ക്ക് പരുക്കേറ്റു.
2012ല്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ ഹാറൂന്‍ ബിലൗറിന്റെ പാതാവും അവാമി നാഷ്‌നല്‍ പാര്‍ട്ടിയുടെ നേതാവുമായ ബിഷ്ര്‍ ബിലൗര്‍ കൊല്ലപ്പെട്ടിരുന്നു. 200 ഓളം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധനം ചെയ്യുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. സ്ഥാനാര്‍ഥി ഹാറൂന്‍ ലക്ഷ്യമാക്കിയാണ് ആക്രമണമുണ്ടായതെന്ന് പ്രാഥിമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലിസ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരാവിദിത്വം പാകിസ്താന്‍ താലിബാന്‍ ഏറ്റെടുത്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.