2019 April 21 Sunday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

പാകിസ്താനില്‍ ക്ഷേത്രം ആക്രമിക്കപ്പെട്ടു; ഉടന്‍ നടപടിയാവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍

 

കറാച്ചി: പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെട്ടു. ക്ഷേത്രത്തിലെ വിശുദ്ധ ഗ്രന്ഥങ്ങളും പ്രതിമകളും കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി.

ഖൈര്‍പുര്‍ ജില്ലയിലെ കുംബില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. അക്രമികള്‍ സംഭവത്തിനു ശേഷം രക്ഷപ്പെട്ടു.

ക്ഷേത്രത്തിന് പരിപാലന കമ്മിറ്റിയോ കമ്മിറ്റിയോ ഇല്ല. വേണ്ടത്ര സുരക്ഷയില്ലാത്തിനാലാണിത്. സംഭവത്തിനു ശേഷം പ്രദേശത്ത് ഹിന്ദുക്കള്‍ പ്രതിഷേധ പ്രകടനം നടത്തി. ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്ന് പാകിസ്താന്‍ ഹിന്ദു കൗണ്‍സില്‍ ഉപദേഷ്ടാവ് രാജേഷ് കുമാര്‍ ഹര്‍ദാസാനി പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.