2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

പാകിസ്താനില്‍ ഓടുന്ന ട്രെയിനില്‍ സ്‌ഫോടനം; നാലുമരണം

 

ഇസ്‌ലാമാബാദ്: തെക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ ഓടുന്ന ട്രെയിനിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ മരിച്ചു. ഇറാനുമായും അഫ്ഗാനുമായും അതിര്‍ത്തി പങ്കിടുന്ന സംഘര്‍ഷഭരിതമായ ബലൂച് പ്രവിശ്യയില്‍ ക്വറ്റയില്‍നിന്ന് റാവല്‍പിണ്ടിയിലേക്കു പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനിലാണ് സ്‌ഫോടനമുണ്ടായത്. മരിച്ചവരില്‍ ഒരു കൗമാരക്കാരിയും അവരുടെ മാതാവും ഉള്‍പ്പെടും.
ഏഴുപേര്‍ക്കു പരുക്കേറ്റു. നാടന്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പൊലിസ് അറിയിച്ചു. ട്രെയിനില്‍ കാര്യമായ തിരക്ക് ഇല്ലാതിരുന്നതിനാല്‍ ആളപായം കുറഞ്ഞുവെന്നും പൊലിസ് പറഞ്ഞു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ട്രെയിനിന്റെ മൂന്നുബോഗികള്‍ പാളംതെറ്റി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.