
ഇസ്ലാമാബാദ്: പാകിസ്താനില്‍ അജ്ഞാതരുടെ വെടിയേറ്റ് നാലു വനിതകള്‍ കൊല്ലപ്പെട്ടു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വനിതകളാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുള്ളിലേക്ക് കടന്ന ഒരു സംഘമാളുകള്‍ ബഹളം വയ്ക്കുകുയം അതിലൊരാള്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. എന്നാല്‍, കൊലപാതകത്തിനു കാരണമെന്തെന്ന് വ്യക്തമല്ല. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.