2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പാകിസ്താനിലും പിങ്ക് ടാക്‌സി

കറാച്ചി: ഒറ്റക്കു യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി പിങ്ക് ടാക്‌സി സംവിധാനം പാകിസ്താനും നടപ്പിലാക്കുന്നു. സ്ത്രീകള്‍ തന്നെ ഡ്രൈവ് ചെയ്യുന്ന സംവിധാനം വ്യാഴാഴ്ച മുതല്‍ നടപ്പിലാവുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നേരിട്ടോ, ഫോണ്‍ വഴിയോ എസ്.എം.എസ് വഴിയോ ആവശ്യക്കാര്‍ക്ക് ടാക്‌സി സേവനം ലഭ്യമാവും.
പിങ്ക് നിറത്തിലുള്ള സ്‌കാര്‍ഫും കറുത്ത കോട്ടുമാണ് ടാക്‌സി ഡ്രൈവര്‍മാരുടെ യൂനിഫോം. കറാച്ചിയിലാണ് സേവനത്തിന് തുടക്കമിടുന്നത്. നാലു മാസത്തിനകം പ്രമുഖ നഗരങ്ങളായ ലാഹോറിലേക്കും ഇസ്‌ലാമാബാദിലേക്കും സൗകര്യം വ്യാപിപ്പിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.