2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

പശ്ചിമ ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കൊല്‍ക്കത്തയിലെ ഏഴ് മണ്ഡലങ്ങള്‍ അടക്കം 62 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 34 സ്ത്രീകളുള്‍പ്പെടെ 418 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുള്ള മൂന്നാം ഘട്ടത്തില്‍ 1.37 കോടി വോട്ടര്‍മാരാണ് വിധി നിര്‍ണ്ണയിക്കുക. വന്‍ സുരക്ഷയോടെയാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് നടക്കുന്നത്. 75000 കേന്ദ്രസേനയേയും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ ചെറിയ തോതില്‍ സംഘര്‍ഷങ്ങളുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മന്ത്രിമാരായ ശശി പഞ്ച, സധന്‍ പാണ്ടേ, ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്ഹ, സിപിഐഎം നേതാവ് അനിസുര്‍ റഹ്മാന്‍ തുടങ്ങിയവരാണ് ഇന്ന് മത്സര രംഗത്തുള്ള പ്രമുഖര്‍.തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം ഏപ്രില്‍ 25നാണ് നടക്കുന്നത്.മെയ് അഞ്ചിന് അവസാനിക്കുന്ന വോട്ടെടുപ്പില്‍ ഇനി മൂന്ന് ഘട്ടങ്ങള്‍ കൂടി പൂര്‍ത്തിയാവാനുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.