2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

പശ്ചിമ ബംഗാളിലെ ഗംഗാ സാഗറില്‍ തിക്കിലും തിരക്കിലുംപെട്ട് ആറു മരണം; 15 പേര്‍ക്ക് പരുക്ക്

  • മകര സംക്രാന്തി ഉത്സവത്തിനിടെയാണ് അപകടം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഗംഗാ സാഗറില്‍ മകര സംക്രാന്തി ആഘോങ്ങള്‍ക്കിടെ തിക്കിലും തിരക്കിലുംപെട്ട് ആറു പേര്‍ മരിച്ചു. 15ലധികം പേര്‍ക്ക് പരുക്കുണ്ട്. ഗംഗാസാഗര്‍ മേളയില്‍ ഉത്സവത്തിനിടെ പുണ്യസ്‌നാനത്തിനെത്തിയവരാണ് മരിച്ചത്. മരണസംഖ്യ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്തയില്‍ നിന്ന് 124 കി.മി അകലെയാണ് ദുരന്തമുണ്ടായിരിക്കുന്നത്.

കച്ചുബേരിയ ഗംഗാസാഗര്‍ ജെട്ടിയിലാണ് അപകടം നടന്നത്. സ്‌നാനം ചെയ്യാനായി ഭക്തര്‍ തിരക്ക് കൂട്ടിയതാണ് അപകടകാരണം. എല്ലാ വര്‍ഷവും മകരസംക്രാന്തിയില്‍ ഇവിടെ ദര്‍ശനത്തിനും പുണ്യസ്‌നാനത്തിനുമായി നിരവധി തീര്‍ത്ഥാടകര്‍ എത്താറുണ്ട്. പശ്ചിമ ബംഗാളിലെ പ്രധാന ഹൈന്ദവ ആരാധന കേന്ദ്രമാണിത്. ആറു വര്‍ഷം മുന്‍പും ഇവിടെ സമാനമായ രീതിയില്‍ അപകടമുണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.