2019 January 20 Sunday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

പശ്ചിമബംഗാള്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം; സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത:പശ്ചിമബംഗാളില്‍ മൂന്നാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപകസംഘര്‍ഷം.വോട്ടെടുപ്പിന് തൊട്ടുമുന്‍പ് മുര്‍ഷിദാബാദില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ ബോംബാക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൂടാതെ നദിയ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി ബുത്ത് പിടിച്ചുവെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.  വോട്ടെടുപ്പ് ആരംഭിച്ചത് മുതല്‍ സിപിഎം പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടി.

കൊല്‍ക്കത്തയിലെ ഏഴ് മണ്ഡലങ്ങള്‍ അടക്കം 62 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 34 സ്ത്രീകളുള്‍പ്പെടെ 418 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുള്ള മൂന്നാം ഘട്ടത്തില്‍ 1.37 കോടി വോട്ടര്‍മാരാണ് വിധി നിര്‍ണ്ണയിക്കുക. വന്‍ സുരക്ഷയോടെയാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് നടക്കുന്നത്. 75000 കേന്ദ്രസേനയേയും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.