2018 September 21 Friday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

പശ്ചിമബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി

നോര്‍ത്ത് 24 പാര്‍ഗനാസ്, ഹൗറ ജില്ലകളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയസഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 49 സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ മൂന്നു ഘട്ടങ്ങളിലും വ്യാപകമായ അക്രമം ഉണ്ടായതിനാല്‍ കനത്ത സുരക്ഷയിലാണ് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

നോര്‍ത്ത് 24 പാര്‍ഗനാസ്, ഹൗറ ജില്ലകളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള ജില്ലകളാണിത്. 2011 ലെ തെരഞ്ഞെടുപ്പില്‍ 44 സീറ്റുകളും തൃണമൂല്‍ നേടിയിരുന്നു.

12,481 പോളിങ് സ്‌റ്റേഷനുകളിലായി 1.08 കോടി വോട്ടര്‍മാര്‍ 345 സ്ഥാനാര്‍ഥികളില്‍ നിന്ന് പ്രതിനിധികളെ തെരഞ്ഞെടുക്കും. ഇതില്‍ 40 സ്ഥാനാര്‍ഥികള്‍ സ്ത്രീകളാണ്. ഏഴു മന്ത്രിമാരും ഇന്നു മത്സരരംഗത്തുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.