2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

പശു വാഴും കാലം

സി. സൈതലവി, പറമ്പില്‍ പീടിക

രാജ്യത്തെ പശുക്കള്‍ക്കിതാ ഒരു ശുഭവാര്‍ത്ത. മനുഷ്യരെ പോലെ ആധാര്‍ നമ്പര്‍ ഈ മിണ്ടാപ്രാണികള്‍ക്കും നിര്‍ബന്ധമാക്കാന്‍ പോവുന്നു. റോഡിലും പറമ്പിലും അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഇവര്‍ സര്‍വവിധ സ്വതന്ത്രരാണെന്ന ആ വല്യേട്ടന്‍ മനോഭാവമാണ് മാറാന്‍ പോകുന്നത്. ഇനി വ്യക്തമായ മേല്‍ വിലാസത്തോടെയാകും ഓരോ പശുവിന്റെയും നടപ്പും കിടപ്പും.
രാജ്യാതിര്‍ത്തി കടന്നു പോവുക, കയറ്റി അയക്കുക, കശാപ്പു ചെയ്യുക ഇതൊക്കെയാണത്രെ ആധാറിനെ കുറിച്ചു ചിന്തിക്കാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത്. പശുക്കളുടെ നല്ലകാലം എന്നല്ലാതെ എന്തു പറയാന്‍.
നിയന്ത്രണരേഖയും രാജ്യാതിര്‍ത്തിയൊന്നും പശുക്കള്‍ക്ക് അറിയില്ലല്ലോ?. നല്ല പച്ചപ്പുല്ലു കണ്ടാല്‍ ഏതുവലിയ രേഖയും അവര്‍ മറികടക്കും.
ഒരൈഡന്റിറ്റി ഇല്ലാത്തതു കൊണ്ട് രാജ്യത്തെ പശുക്കള്‍ക്ക് വല്ല ബുദ്ധിമുട്ടുമുണ്ടോ. അതല്ല , അതിന്റെ പേരില്‍ നാലോട്ടു പിടിക്കലാണോ ഉദ്ദേശ്യം. ഏതായാലും ഇത് കൊണ്ടൊരു ഉപകാരമുണ്ട്. ഗോവധ നിരോധനം നടപ്പിലുള്ള സംസ്ഥാനങ്ങളില്‍ ധൈര്യമായി ആട്ടിറച്ചികഴിക്കാം. ഫ്രിഡ്ജില്‍ മാംസം സൂക്ഷിക്കുകയും ചെയ്യാം. പശുവിനെ അറത്തെന്നു പറഞ്ഞ് തല്ലിക്കൊല്ലാന്‍ വരില്ല.
നമ്മുടെ രാജ്യത്തെ മനുഷ്യന് ലഭിക്കാത്ത അംഗീകാരമാണ് മിണ്ടാപ്രാണികള്‍ക്ക് ലഭിക്കാനിരിക്കുന്നത്. പശുവിനെ കുറിച്ച് വേവലാധി കാണിക്കുന്ന ഭരണകൂടം നൂറ്റി ഇരുപത്തഞ്ചുകോടി മനുഷ്യരില്‍ അര്‍ദ്ധ പട്ടിണിയിലും മുഴുപ്പട്ടിണിയിലുമായി നരകയാതന അനുഭവിക്കുന്നവര്‍ക്കുവേണ്ടി വല്ല പദ്ധതിയും കൊണ്ടുവന്നിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.