2019 January 20 Sunday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

പശുവിന്റെ കുത്തേറ്റ ബി.ജെ.പി എം.പിയുടെ നില ഗുരുതരം

അഹമ്മദാബാദ്: തെരുവില്‍ അലഞ്ഞു നടക്കുന്ന പശുവിന്റെ കുത്തേറ്റ എം.പിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ബി.ജെ.പിയുടെ പഠാനില്‍ നിന്നുള്ള എം.പിയായ ലീലാധര്‍ വഗേലയെയാണ്(83) കഴിഞ്ഞ ദിവസം ഗാന്ധിനഗറില്‍ വച്ച് പശു ആക്രമിച്ചത്. വാരിയെല്ലിനും തലക്കും ഗുരുതര പരുക്കേറ്റ എം.പിയെ അപ്പോളോ ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ ഗുജറാത്തിലെ തെരുവ് പശു ശല്യത്തിന് പരിഹാരം കണ്ടെത്തണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.