2017 July 27 Thursday
അവനാത്മ സുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം
ശ്രീനാരായണ ഗുരു

‘പശുവിനെ കൊന്നാല്‍ 14 വര്‍ഷം, മനുഷ്യനെ കൊന്നാല്‍ രണ്ടുവര്‍ഷം’

ന്യൂഡല്‍ഹി: രാജ്യത്ത് പശുവിനെ കൊന്നാല്‍ 14 വര്‍ഷവും മനുഷ്യനെ കൊന്നാല്‍ രണ്ടുവര്‍ഷവുമാണ് ലഭിക്കുന്ന ശിക്ഷയെന്ന് ഡല്‍ഹി അഡീഷണല്‍ സെഷന്‍ ജഡ്ജി സഞ്ജീവ് കുമാര്‍. പശുവിനെ കൊന്നാല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അഞ്ചുവര്‍ഷം, ഏഴു വര്‍ഷം, 14 വര്‍ഷം എന്നിങ്ങനെയാണ് തടവുശിക്ഷ ലഭിക്കുന്നത്.
എന്നാല്‍ പശുവിന്റെ വിലപോലും ഇവിടെ മനുഷ്യനു ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.എം.ഡബ്ലിയു കാര്‍ ഇടിച്ച് മോട്ടോര്‍ സൈക്കിള്‍ യാത്രികന്‍ കൊല്ലപ്പെട്ട കേസില്‍ ഹരിയാനയിലെ വ്യവസായിയുടെ മകന് രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ഇതില്‍ നിയമഭേദഗതി വരുത്തുന്ന കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുപ്പതുകാരനായ ഉത്സവ് ഭാസിനാണ് കേസില്‍ ശിക്ഷ ലഭിച്ചത്. അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷമാണ് നഷ്ടപരിഹാരത്തുക വിധിച്ചത്. 2014ഉം 15ഉമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്ത് റോഡപകടങ്ങളിലുള്ള മരണം 5.1 ശതമാനം വര്‍ധിച്ചതായും ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.