2019 August 25 Sunday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

പശുക്കള്‍ക്കു വെട്ടേറ്റു

കൊട്ടാരക്കര: വീടിനോടു ചേര്‍ന്നുള്ള ഫാമില്‍ കെട്ടിയിരുന്ന പശുക്കള്‍ക്കു വെട്ടേറ്റു. പുത്തൂര്‍ ആറ്റുവാശ്ശേരി കോയിപ്പുറത്ത് വീട്ടില്‍ രാധാകൃഷ്ണപിള്ളയുടെ  മൂന്നു പശുവിനാണ് വെട്ടേറ്റത്. ഒരു പശുവിന്റെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഒന്നിന്റെ കാല്‍ അറ്റ് തൂങ്ങിയ നിലയിലാണ്. ഫാമിലെ സഹായിയൊണ് സംശയിക്കുന്നതെന്ന് ഫാമുടമ പൊലിസിനോട് പറഞ്ഞു. സംഭവശേഷം ഇയാള്‍ ഒളിവിലാണ്. മൃഗസംരക്ഷണ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംഭവസ്ഥലം സന്ദര്‍ശിച്ചു. പുത്തൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News