2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

പശുക്കടവ് ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെടുത്തു

തൊട്ടില്‍പ്പാലം: പശുക്കടവ് കടന്തറ പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ആറു യുവാക്കളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. കോതോട് കുട്ടിക്കുന്നുമ്മല്‍ ദേവദാസിന്റെ മകന്‍ വിപിന്‍ദാസ് (മുത്ത് -21)ന്റെ മൃതദേഹമാണ് സംഭവസ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള പൂഴിത്തോട് പവ്വര്‍ഹൗസിനു താഴെ എക്കല്‍ ഭാഗത്തുനിന്നു ലഭിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. കാണാതായ ആറു പേരില്‍ ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. കോതോട് പാറയുള്ളപറമ്പത്ത് രാജന്റെ മകന്‍ വിഷ്ണുവിനായി തെരച്ചില്‍ തുടുകയാണ്. ഞായറാഴ്ച വൈകുന്നേരം 4.30നാണ് നാടിനെ നടുക്കിയ മലവെള്ളപ്പാച്ചിലുണ്ടായത്.
കഴിഞ്ഞ ദിവസങ്ങളിലായി നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഗീതയാണ് വിപിന്‍ദാസിന്റെ അമ്മ. സഹോദരന്‍: ഷിബിന്‍ദാസ്. ഡി.വൈ.എഫ്.ഐ മരുതോങ്കര മേഖല കമ്മിറ്റി ജോ: സെക്രട്ടറിയും മാമ്പിലാട് യൂണിറ്റ് സെക്രട്ടറിയുമാണ് വിപിന്‍ദാസ്. ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് കഴിഞ്ഞ വിപിന്‍ കോഴിക്കോട് ടാറ്റ മോട്ടോഴ്‌സില്‍ ജോലി ചെയ്തു വരികയായിരുന്നു. കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കോതോട് സ്‌കൂളിനു സമീപം പൊതുദര്‍ശനത്തിന് വച്ചു. വൈകിട്ട് 4.30ന് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

മരിച്ചവരുടെ
കുടുംബങ്ങള്‍ക്ക്
എട്ടു ലക്ഷം വീതം

തിരുവനന്തപുരം: കടന്തറ പുഴയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എട്ടു ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നാലു ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നാലു ലക്ഷം ദുരന്തപ്രതികരണ നിധിയില്‍ നിന്നുമായിരിക്കും നല്‍കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News