2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

പശുക്കടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദത്തിനുപയോഗിക്കുന്നുവെന്ന്

ചണ്ഡിഗഢ്: പശുക്കടത്തുകാരും കശാപ്പുകാരും രാജ്യദ്രോഹ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവരെന്ന് ഹരിയാന പൊലിസ്. ഗോക്കളെ കടത്തുകയും കശാപ്പു ചെയ്യുന്നതും സംഘടിത കുറ്റകൃത്യമാണെന്നും ഇതുവഴി ലഭിക്കുന്ന പണം തീവ്രവാദത്തിനായാണ് ഉപയോഗിക്കുന്നതെന്നും ഹരിയാന ഡിഫന്‍സ് ടാസ്‌ക് ഫോഴ്‌സ് മേധാവിയും ഡി.ഐ.ജിയുമായ ഭാരതി അറോറ പറയുന്നു. സംസ്ഥാനത്ത് ഗോഹത്യയും കടത്തലും അവസാനിപ്പിക്കാനായി ശക്തമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതായും അവര്‍ പറഞ്ഞു. നിരവധി ഗ്രൂപ്പുകള്‍ പശുക്കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ വന്‍തോതില്‍ പണം സമ്പാദിക്കുന്നുണ്ട്. പ്രതിവര്‍ഷം 15,000 കോടി രൂപയാണ് ലാഭമുണ്ടാകുന്നത്. പശുക്കളെ കടത്തുകവഴി ലഭിക്കുന്ന പണം ജനങ്ങളെ കൊല്ലാനും തീവ്രവാദം പ്രചരിപ്പിക്കാനുമാണ് ഉപയോഗിക്കുന്നതെന്നും ഡി.ഐ.ജി പറഞ്ഞു. ഗോ മാംസം വില്‍ക്കുന്നതും സൂക്ഷിക്കുന്നതും ഹരിയാനയില്‍ നിരോധിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.