2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പഴ്‌സ് തിരിച്ചേല്‍പ്പിച്ച് പഞ്ചായത്തംഗം മാതൃകയായി

മേല്‍പറമ്പ്: കളഞ്ഞു കിട്ടിയ 20,000 രൂപയും എ.ടി.എം കാര്‍ഡും രേഖകളുമടങ്ങുന്ന പഴ്‌സ് തിരിച്ചേല്‍പിച്ച് പഞ്ചായത്തംഗം മാതൃകയായി. ചെമ്മനാട് പഞ്ചായത്ത് 14ാം വാര്‍ഡ് മെംബറും മുസ്‌ലിം ലീഗ് നേതാവുമായ അബ്ദുല്ലക്കുഞ്ഞി ഉലൂജിയാണ് കളഞ്ഞുകിട്ടിയ പഴ്‌സ് ഉടമസ്ഥന് തിരിച്ചു നല്‍കിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടോടെയാണ് മേല്‍പറമ്പിനും കൂവത്തൊട്ടിക്കും ഇടയിലുള്ള വഴിമധ്യേ പണമടങ്ങിയ പഴ്‌സ് കളഞ്ഞുകിട്ടിയത്.
പേഴ്‌സിലുണ്ടായിരുന്ന ലൈസന്‍സില്‍ ബേവിഞ്ച സ്വദേശിയുടെ വിലാസം കണ്ടതിനെ തുടര്‍ന്ന് അവിടുത്തെ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ദീനെ ബന്ധപ്പെടുകയും ഉടമസ്ഥനെ വിവരമറിയിക്കുകയായിരുന്നുവെന്ന് അബ്ദുല്ലക്കുഞ്ഞി ഉലൂജി പറഞ്ഞു. ബേവിഞ്ചയുടെ ഹനീഫയുടേതാണ് നഷ്ടപ്പെട്ട പേഴ്‌സ്.
ഇന്നലെ രാവിലെ ചെമ്മനാട് പഞ്ചായത്ത് കാര്യാലയത്തില്‍ വച്ച് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹനീഫയുടെ ബന്ധു അറഫാത്തിനെ പേഴ്‌സ് ഏല്‍പിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News