2019 February 15 Friday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

പഴയന്നൂരിനെ ശീതകാല പച്ചക്കറി കൃഷിയുടെ സമൃദ്ധിയിലാറാടിച്ച് കര്‍ഷക മുന്നേറ്റം

ഏക്കര്‍ കണക്കിന് സ്ഥലത്ത് കോളി ഫഌവര്‍, ക്യാബേജ് കൃഷി വിപ്ലവം

ചേലക്കര : പഴയന്നൂര്‍ പഞ്ചായത്തിനെ ശീത കാല പച്ചക്കറി കൃഷിയുടെ സമൃദ്ധിയിലാറാടിക്കാന്‍ പഞ്ചായത്ത് കൃഷിഭവന്‍ സംയുക്ത പദ്ധതി.
ക്യാബേജ് കോളി ഫ്‌ലവര്‍ കൃഷിയില്‍ പുതിയൊരു വിപ്ലവം സൃഷ്ടിക്കുകയാണ് നാട്. ഇതിന്റെ ഭാഗമായി പഞ്ചായത്തിനെ മൂന്ന് ക്ലസ്റ്ററുകളാക്കി തിരിച്ച് ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. എളനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കനിക ക്ലസ്റ്റര്‍ വിജയകരമായി വിളയിച്ചെടുത്തത് 30,000 കോളിഫ്‌ലവര്‍ തൈകളാണ്. ഇവിടെ നിന്ന് തൈകള്‍ സമാഹരിച്ച് പൊട്ടന്‍ കോട് പുണര്‍തം ക്ലസ്റ്റര്‍ ഒരു ഏക്കര്‍ സ്ഥലത്താണ് കൃഷിയിറക്കിയിട്ടുള്ളത്.
നട്ടുപിടിപ്പിച്ച എല്ലാ തൈകളും മികച്ച രീതിയില്‍ വളര്‍ന്ന് വരുന്നതായും കൃഷി വന്‍ വിജയമാണെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയനും കൃഷി ഓഫിസര്‍ ജോസഫ് ജോണ്‍ തേറാട്ടിലും അറിയിച്ചു. തമിഴ്‌നാട് പൊള്ളാച്ചി അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് തൈകള്‍ എത്തിച്ചതെന്നും ഇവര്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.