2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

പഴയങ്ങാടി പാലം: പരിശോധന പൂര്‍ത്തിയായി

പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിലുള്ള പഴയങ്ങാടി പാലം ബലപ്പെടുത്തുന്നതിനുള്ള ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. എറണാകുളത്തെ പത്മജ ഗ്രൂപ്പാണ് നേതൃത്വം നല്‍കുന്നത്. 40 വര്‍ഷത്തിലധികം പഴക്കമുള്ള പാലത്തിന്റെ ബലക്ഷമത പരിശോധിക്കുന്നതിന് അണ്ടര്‍ വാട്ടര്‍ വീഡിയോഗ്രാഫി പരിശോധനയാണ് ഇന്ന് പൂര്‍ത്തീകരിച്ചത്.
മന്ത്രി ജി. സുധാകരന്‍ ജനുവരി 16ന് പാലം സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ പാലം ബലപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പഠനത്തിനായി 2.40 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. പാലം ബലപ്പെടുത്തുന്നതിന് ആറു കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. നിലവിലുള്ള പാലത്തിനു സമീപത്തായി പുതിയ പാലം നിര്‍മിക്കുന്നതിനു മുന്നോടിയായുള്ള അലൈന്‍മെന്റ് സര്‍വെ നടപടിയും ബോറിങും നേരത്തെ പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ ബജറ്റില്‍ പുതിയ പാലത്തിന് 35 കോടി രൂപ അനുവദിച്ചിരുന്നു. പാലത്തിന്റെ രൂപരേഖ തയാറാക്കാന്‍ തുടങ്ങി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍(പാലം വിഭാഗം) രാഗം, പത്മജ ഗ്രൂപ്പ് ഡയറക്ടര്‍ എം. മനോജ് കുമാര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. ടി.വി രാജേഷ് എം.എല്‍.എ പഴയങ്ങാടി പാലം സന്ദര്‍ശിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.