2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു

കോവളം: തിരുവല്ലത്ത് ഹോട്ടലുകളിലും തട്ടുകടകളിലും നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു.
വെള്ളിയാഴ്ച രാവിലെ 8 മണിയോടെ തിരുവല്ലം ജങ്ഷന്‍, വേങ്കറ,തിരുവല്ലം ഗവ. എല്‍.പി.എസ്. തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍  പഴകിയ മാംസങ്ങള്‍, സമോസ, പഴകിയ എണ്ണകള്‍, എന്നിവ കണ്ടെടുത്തു.
പ്രദേശത്ത്  പഴകിയ ആഹാര സാധനങ്ങള്‍ വില്‍ക്കുന്നതായി പരാതി  ലഭിച്ചതിനെ  തുടര്‍ന്നായിരുന്നു നടപടി.  വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവ നടത്തുന്ന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പരിശോധന വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും സോണല്‍ ഓഫീസ് ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.