2018 June 11 Monday
വിഷമങ്ങള്‍ നേരിടുമ്പോള്‍ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുള്‍മുറിയില്‍ തളര്‍ന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസിനെ നയിക്കുക.
ശ്രീബുദ്ധന്‍

പഴം മില്‍ക്ക് കേക്ക്

ചേരുവകള്‍

നേന്ത്രപ്പഴം- 2
പാല്‍ – ഒരു കപ്പ്
പഞ്ചസാര -ആവശ്യത്തിന്
കോഴിമുട്ട -4
നെയ്യ് -ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

പഴം വട്ടത്തില്‍ അരിഞ്ഞെടുക്കുക. ശേഷം ഫ്രൈ പാന്‍ ചൂടാക്കി അതില്‍ നെയ്യൊഴിച്ച് നന്നായി വഴറ്റുക- (പൊട്ടിപ്പോവരുത്).
കോഴിമുട്ടയും പഞ്ചസാരയും നന്നായി അടിക്കുക. അതിലേക്കു പാലും ചേര്‍ത്ത് നന്നായിളക്കുക. ശേഷം ചുവട് കട്ടിയുള്ള പാന്‍ അടുപ്പത്തു വച്ച് അതിലേക്ക് കുറച്ചു മുട്ടക്കൂട്ട് ഒഴിക്കുക. എന്നിട്ട് മൂന്നു മിനിറ്റ് അടച്ചുവേവിക്കുക. വീണ്ടും തുറന്ന് അതിനു മുകളില്‍ വഴറ്റിവച്ച പഴം നിരത്തിവയ്ക്കുക. വീണ്ടും മുട്ടക്കൂട്ട് ഒഴിക്കുക. അതിനു മുകളില്‍ വീണ്ടും പഴം നിരത്തുക. ഇങ്ങനെ ലെയറായി ഒഴിക്കുക.
അടച്ചുവച്ച് 10 മിനിറ്റ് വേവിക്കുക. പഴം മില്‍ക്ക് കേക്ക് റെഡി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.