2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

പള്ളിമേടയില്‍ പീഡനം: വൈദികന് ഇരട്ട ജീവപര്യന്തം

കൊച്ചി: പുത്തന്‍വേലിക്കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ പീഡിപ്പിച്ച കേസില്‍ പ്രതിയായ വൈദികന് ഇരട്ട ജീവപര്യന്തം. പ്രതിയായ ഫാ. എഡ്വിന്‍ ഫിഗറസ് 2,15,000 രൂപ പിഴയും അടയ്ക്കണമെന്നും പ്രത്യേക കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.

 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ പീഡിപ്പിച്ചെന്നാണു കേസ്. ഒളിവില്‍ കഴിയാന്‍ സഹായിച്ച സഹോദരന്‍ സില്‍വസ്റ്ററിന് ഒരുവര്‍ഷം തടവും കോടതി വിധിച്ചു. 

 

പള്ളിമേടയില്‍ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ അമ്മ പുത്തന്‍വേലിക്കര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

 

കേസില്‍ മൊത്തം ആറുപ്രതികള്‍ ഉണ്ടായിരുന്നു. കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ മൂന്നുപ്രതികളെ കോടതി വെറുതെ വിട്ടു. 2015 ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള കാലയളവില്‍ ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ പള്ളിമേടയില്‍ വെച്ച് വൈദികന്‍ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.