2017 September 21 Thursday
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ ലവനിയിലാദിമമായൊരാത്മരൂപം; അവനവനാത്മസുഖത്തിനാചരിക്കു ന്നവയപരന്നു സുഖത്തിനായ് വരേണം
ശ്രീനാരായണ ഗുരു

പളനിസാമി സര്‍ക്കാരിനെ താഴെയിറക്കും: ദിനകരന്‍

ചെന്നൈ: എടപ്പാടി പളനിസാമി സര്‍ക്കാരിനെ താഴെയിറക്കാന്‍ രംഗത്തിറങ്ങുമെന്ന് പുറത്താക്കപ്പെട്ട എ.ഐ.ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരന്‍. ഒരു കാലത്ത് ജയലളിതയിരുന്ന കസേരയിലിരിക്കാന്‍ പളനിസാമിക്ക് യാതൊരു യോഗ്യതയുമില്ല. തങ്ങളെ പുറത്താക്കാന്‍ തീരുമാനമെടുത്ത യോഗത്തിന് സാധുതയില്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് മാത്രമേ യോഗം വിളിക്കാന്‍ അനുവാദമുള്ളൂ എന്നും ദിനകരന്‍ വ്യക്തമാക്കി.
ജനറല്‍ കൗണ്‍സിലിലുള്ള 500 പേര്‍ തീരുമാനിച്ചാല്‍ പോലും യോഗം വിളിക്കാന്‍ ജനറല്‍ സെക്രട്ടറിക്ക് മാത്രമാണ് അനുവാദമുള്ളത്. എത്രയും വേഗം പളനിസാമി സര്‍ക്കാര്‍ രാജിവക്കണം.
അല്ലെങ്കില്‍ സര്‍ക്കാരിനെ മറിച്ചിടാന്‍ മടിക്കില്ലെന്നും സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തി 21 എം.എല്‍.എമാര്‍ ഒപ്പിട്ട ഹരജി ഗവര്‍ണര്‍ക്കു നല്‍കിയിട്ടുണ്ടെന്നും ദിനകരന്‍ വ്യക്തമാക്കി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.