2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

പലിശരഹിത വായ്പാമേളകളില്‍ അട്ടപ്പാടിയെ അവഗണിക്കുന്നതായി പരാതി

അഗളി: മണ്ണാര്‍ക്കാട് ടൗണിലെ ചില വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുന്ന പരിമിത കാല ഓഫറുകളില്‍ അട്ടപ്പാടിയിലെ ജനവിഭാഗങ്ങളെ അവഗണിക്കുന്നതായി പരാതി. ടൗണിലെ പ്രമുഖ ഹോം സെന്റര്‍ സ്ഥാപനവും, ഇലക്ട്രോണിക് സാധനങ്ങള്‍ വിപണനം നടത്തുന്ന മറ്റൊരു സ്ഥാപനത്തിലുമാണെത്ര ഈ അവഗണന. സീറൊ ശതമാനം പലിശ രഹിത വായ്പയില്‍ ഷോപ്പില്‍ നിന്ന് പര്‍ച്ചേഴ്‌സ് ചെയ്താല്‍ ഒരു വര്‍ഷത്തിനിടയില്‍ പൂര്‍ണമായി വില അടച്ച് തീര്‍ത്താല്‍ മതിയെന്നാണ് വാഗ്ദാനം. എന്നാല്‍ ആവശ്യക്കാരന്‍ അട്ടപ്പാടി നിവാസിയാണന്നൊ ഉല്‍പ്പന്നം അട്ടപ്പാടിയിലേക്കാണന്നൊ വ്യക്തമാക്കിയാല്‍ റൊക്കം കാശിനെ ഡെലിവറി നടക്കൂ എന്ന് ഉപാധി മുന്നോട്ട് വെക്കുന്നത്. വിളംബരം ചെയ്യുന്ന പരസ്യമാറ്ററില്‍ ഈ സവരണം രേഖപ്പെടുത്താതെയുമാണ് ഈ കരിനിയമം നടപ്പിലാക്കുന്നതത്രെ.
തുടക്കത്തില്‍ 20 കിലോമീറ്റര്‍ പരിധിയിലേ ഓഫര്‍ നല്‍കൂ എന്ന നിയമാണ് ഉണ്ടായിരുന്നത്. മുക്കാലിയിലേക്കും പരിസ പ്രദേശത്തേക്കും ഇത്ര ദൂരമില്ലാത്തത് കൊണ്ട് ഇവിടെയുള്ളവര്‍ കടകളെ സമീപിച്ചപ്പോഴാണ് അട്ടപ്പാടിയിലേക്ക് നല്‍കില്ലെന്ന ഉറച്ചനിലപാട് വ്യക്തമാക്കിയത്. ഇപ്പോള്‍ പരിധി 15 കിലോമീറ്ററായി ചുരുക്കിയിട്ടുണ്ടെങ്കിലും ഇതരദേശക്കാര്‍ക്ക് ഇത് ബാധകമല്ലതാനും. കഴിഞ്ഞ ദിവസം കക്കുപ്പടിയിലെ ഒരു യുവ ടാക്‌സി ഡ്രൈവര്‍ തന്റെ ഭാര്യ വീട്ടുകാര്‍ക്ക് സമ്മാനമായി നല്‍കാന്‍ ഓഫര്‍ അറിഞ്ഞ് ചെന്ന് പര്‍ച്ചേഴ്‌സ് ചെയ്തതിന് ശേഷമാണത്രെ ഈ നിയമം ജീവനക്കാരന്‍ വെളിവാക്കിയത്. ഓഫര്‍ പ്രതീക്ഷിച്ചെത്തിയ ഡ്രൈവര്‍ നിരാശനായി വെറും കയ്യോടെ മടങ്ങി പോരേണ്ടിയും വന്നു. ഫോണിലൂടെ വിളിച്ച് ഈ കാരണമന്വേഷിച്ച പലര്‍ക്കും വ്യക്തമായ മറുപടി നല്‍കാനാവാതെ ജീവനക്കാര്‍ ഫോണ്‍ കട്ട് ചെയ്യുകയാണത്രെ ഉണ്ടായത്. അവഗണനയുടെ കയ്പുനീര്‍ ഏറെ കുടിച്ച അട്ടപ്പാടി നിവാസികളെ രണ്ടാംകിട പൗരന്‍മാരായി കാണുന്നതില്‍ പ്രദേശത്ത് പരക്കെ പ്രതിഷേധമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.