2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

പറശ്ശിനിക്കടവ് പീഡനത്തില്‍ കര്‍ശന നടപടി വേണം: ചെന്നിത്തല

 

തിരുവനന്തപുരം: പറശ്ശിനിക്കടവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു.
ഡല്‍ഹി പീഡനത്തെ വെല്ലുന്ന കൊടുംക്രൂരതയാണ് പറശ്ശിനിക്കടവില്‍ ഡി.വൈ.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തില്‍ അരങ്ങേറിയത്. പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സി.പി.എം നേതാക്കളടക്കം 19 പേരാണ് വിവിധ സ്ഥലങ്ങളില്‍ വച്ച് മൃഗീയ പീഡനത്തിന് ഇരയാക്കിയത്. ഭരണകക്ഷിയിലെ നേതാക്കളടക്കം നിരവധിപേര്‍ കേസില്‍ ഉള്‍പ്പെട്ടതിനാല്‍ പൊലിസ് പ്രതികളെ പിടികൂടുന്നതില്‍ കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്.
പെണ്‍കുട്ടിയുടെ സഹോദരനെ സംഘം ഭീഷണിപ്പെടുത്തി തല്ലിച്ചതച്ചില്ലായിരുന്നുവെങ്കില്‍ ഈ കൊടുംക്രൂരത പുറത്തുവരില്ലായിരുന്നു.
വിട്ടുവീഴ്ചയില്ലാത്ത സ്ത്രീസുരക്ഷ പറഞ്ഞ് അധികാരത്തിലെത്തി സ്ത്രീ സമത്വത്തിനായി മതില്‍ പണിയുന്നവര്‍ ആദ്യം സ്വന്തം നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ തയാറാകണം. ഇക്കാര്യത്തില്‍ കുറ്റക്കാര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയുണ്ടാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.