2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

പറവൂര്‍ ഹര്‍ത്താല്‍ : അക്രമമഴിച്ചുവിട്ട് ബി.ജെ.പി, ഒന്നും മിണ്ടാതെ പൊലിസ്

പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനു പോയ യുവാവിനെ ഹര്‍ത്താല്‍ അനുകൂലികള്‍ ക്രൂരമായി മര്‍ദ്ദിച്ചു

കൊച്ചി: വാരാപ്പുഴയില്‍ ഗൃഹനാഥന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്ത് എന്ന യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ച് പറവൂര്‍ നിയോജക മണ്ഡലത്തില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനു പോയ യുവാവിനെ ഹര്‍ത്താല്‍ അനുകൂലികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. പൊലിസ് നോക്കിനില്‍ക്കെയാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം.

സ്വകാര്യ ബസുകള്‍ രാവിലെ സര്‍വിസ് നടത്താന്‍ തുടങ്ങിയെങ്കിലും സമരക്കാര്‍ ഇടപെട്ടു നിര്‍ത്തിവച്ചു. കെ.എസ്.ആര്‍.ടി.സിയും വരാപ്പുഴ ഒഴിവാക്കിയാണ് സര്‍വിസ് നടത്തുന്നത്. രാവിലെ നിരത്തിലിറങ്ങിയ ഇരുചക്ര വാഹനങ്ങളുള്‍പ്പടെയുള്ളവ തടയുന്നുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News