2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പറളിക്കുന്ന് ഡബ്ല്യു.ഒ.എല്‍.പി സ്‌കൂള്‍

കമ്പളക്കാട്: പറളിക്കുന്ന് ഡബ്ല്യു.ഒ.എല്‍.പി സ്‌കൂളില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം പദ്ധതി ആരംഭിച്ചു.
കമ്പളക്കാട് എം.കെ സ്റ്റേഷനറി ഉടമയും പറളിക്കുന്ന് സ്വദേശിയുമായ എം.കെ അഷ്‌റഫാണ് പത്രം സ്‌പോണ്‍സര്‍ ചെയ്തത്. അഷ്‌റഫിന്റെ പിതാവ് പറളിക്കുന്ന് മഹല്ല് ജമാഅത്ത് കമ്മിറ്റി ട്രഷററുമായ എം.കെ പോക്കര്‍ ഹാജി സ്‌കൂള്‍ ലീഡര്‍ ജീവ മനോജിന് കോപ്പി നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.എം അഷ്‌റഫ് അധ്യക്ഷനായി. ജില്ലാ ഓര്‍ഗനൈസര്‍ ഹാരിസ് ബാഖവി സ്‌നേഹപൂര്‍വം പദ്ധതി പരിചയപ്പെടുത്തി. അധ്യാപകരായ എം.പി സിന്ധു, ബി പത്മ, പി.ടി അരൂഷ, എം.എന്‍ സ്‌നേഹലത, അബ്ദുല്‍ ഹമീദ്, സുപ്രഭാതം ഏജന്റ് കറുവ മൊയ്തു, ഹനീഫ് ഹാജി പാറത്തൊടുക, അബ്ദുല്‍ ജലീല്‍ മണ്ണില്‍കടവന്‍ സംബന്ധിച്ചു. പ്രധാനാധ്യാപിക പി.എന്‍ സുമ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.എം ദീപേഷ് നന്ദിയും പറഞ്ഞു.
പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസ് വരെ 250ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയം 1952ല്‍ മര്‍ഹൂം പാറത്തൊടുക സുലൈമാന്‍ എന്നിവര്‍ സ്ഥാപിച്ചതാണ്. ഓലമേഞ്ഞ ഷെഡില്‍ അഞ്ചാം ക്ലാസ് വരെയായിരുന്നു ആ കാലത്തെ വിദ്യാലയം. 1965ലാണ് നിലവിലുള്ള സ്ഥലത്ത് ബില്‍ഡിങ് പണിയുകയും നാലാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ക്ക് അംഗീകാരം ലഭിക്കുകയും ചെയ്തത്.
പിന്നീട് മാച്ച്ഗൗഡര്‍, പോക്കാട്ട് കുഞ്ഞന്‍, പുരുഷോത്തമന്‍ മാസ്റ്റര്‍ എന്നിവരിലൂടെ കൈമാറിവന്ന വിദ്യാലയം 2008 മുതല്‍ ഡബ്ല്യു.എം.ഒയുടെ കീഴിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ പഞ്ചായത്ത്, ഉപജില്ലാ തലങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഈ വിദ്യാലയം കഴിഞ്ഞ 10 വര്‍ഷങ്ങളായി സാമൂഹ്യ ശാസ്ത്ര മേളയില്‍ തുടര്‍ച്ചയായി ഓവറേള്‍ ചാംപ്യന്‍ഷിപ്പ് നേടികൊണ്ടിരിക്കുന്നു. ഈ അധ്യായന വര്‍ഷത്തില്‍ നടന്ന ഉപജില്ലാ ശാസ്ത്രമേള, ഗണിത ശാസ്ത്രമേള എന്നിവകളിലും ഈ വിദ്യാലയം ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടിയിട്ടുണ്ട്. ജില്ലാ ശാസ്ത്രമേളയിലും സാമൂഹ്യ ശാസ്ത്രമേളയിലും ഓവറോള്‍ ചാംപ്യന്‍ഷിപ്പും ബെസ്റ്റ് സ്‌കൂള്‍ പദവിയും നേടിയിട്ടുണ്ട്. 2016 മുതല്‍ ഇംഗ്ലീഷ് മീഡിയവും പ്രവര്‍ത്തിച്ചു വരുന്നു. പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി പ്രത്യേക പരിശീലനങ്ങളും നടത്തിവരുന്നു. പി.ടി.എയുടെയും നാട്ടുകാരുടെയും സജീവമായ ഇടപെടലുകളും സഹായങ്ങളും സ്‌കൂളിന് വലിയ തുണയാണ്. ആകെയുള്ള പത്ത് അധ്യാപകരില്‍ അഞ്ച് പേരും ഈ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളാണെന്നത് കലാലയത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.