2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

പറയുക

ഫൈസ ് അഹ്മദ് ഫൈസ് മൊഴിമാറ്റം: മുഹമ്മദ് ഫാഇസ് പി

പറയുക, നിന്റെ 

നാവ് സ്വതന്ത്രമാണ്.
പറയുക, ഇപ്പോള്‍
നാവ് നിന്റേതു
മാത്രമാണ്.
നിന്റെ വടിവൊത്ത
ശരീരം നിന്റേതു
മാത്രമാണ്.
പറയുക,
ജീവന്‍ ഇപ്പോഴും
നിന്റേതാണ്.
നോക്കുക,
കൊല്ലന്റെ ആലയിലെ
തീനാളം
കനത്തിരിക്കുന്നു.
ഇരുമ്പ് ചുവന്ന്
തുടുത്തിരിക്കുന്നു.
വാതിലുകളുടെ
പൂട്ടുകള്‍
തകര്‍ന്നിരിക്കുന്നു.
ചങ്ങലകള്‍
പൊട്ടിത്തെറിച്ചിരിക്കുന്നു.
ശരീരവും
നാവും
മരണം വരിക്കുന്നതിനു
മുന്‍പുള്ള ഈ
കുറഞ്ഞ സമയം
ദൈര്‍ഘ്യമേറിയതാണ്.
പറയുക,
ഇപ്പോഴും
ജീവിതം സത്യമാണ്.
പറയുക,
വല്ലതും
പറയാനുണ്ടെങ്കില്‍
പറഞ്ഞു തീര്‍ക്കുക.

ഫൈസ് അഹ്മദ് ഫൈസ്

ഫൈസ് അഹ്മദ് ഫൈസ് (1911 ഫെബ്രുവരി 13-1984 നവംബര്‍ 20): പ്രശസ്ത ഉറുദു കവി. നഖ്‌ശേ ഫര്‍യാദി, സിന്ദാ നാമ തുടങ്ങിയവ പ്രധാന രചനകള്‍. നൊബേല്‍ പുരസ്‌കാരത്തിനു നാമനിര്‍ദേശം ചെയ്യപ്പെട്ടു. ലെനിന്‍ പീസ് പ്രൈസ് നേടിയ ആദ്യ ഏഷ്യക്കാരന്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.